അല്ലാഹുവിനോടുള്ള ശുക്റ്

    

    അല്ലാഹു നമ്മെ സൃഷ്ടിച്ചത് തന്നെ അവനെ ആരാധിക്കാനാണ്. അവന്റെ അടിയമായയ നമുക്ക് എണ്ണമറ്റ അനുഗ്രഹങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നെയും നിന്നെയും മുസ്ലിമാക്കിയത് തന്നെ ഏറ്റവും വിലയ അനുഗ്രഹമാണ്. 

    നമ്മുടെ കണ്ണ്, മൂക്ക്, മറ്റുള്ളവയെല്ലാം അവന്റെ അനുഗ്രഹങ്ങളാണ്. എത്ര പേരാണ് പേര് പോലുമറിയാത്ത രോഗങ്ങളെ കൊണ്ട് വലയുന്നത്. നമുക്കിടയില്‍ തന്നെയാണ് അന്ധരെയും ബദിരരെയും അല്ലാഹു സൃഷ്ടിച്ചത്. എല്ലാം പരിപൂര്‍ണമായി സൃഷ്ടിക്കാന്‍ കഴിവുള്ളവനാണവന്‍. എന്നിട്ടും ഇതെല്ലാം അവന്റെ അനുഗ്രഹങ്ങളെ  പാഠിക്കാനും നമ്മെ പരീക്ഷിക്കാനുമാണ്  അവരെ നമുക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. നമുക്ക് ചെയ്ത അനുഗ്രഹങ്ങള്‍ക്കെല്ലാം ശുക്റ് ചെയ്യണം.

ശുക്‌റ്

    ഗുണം ചെയ്തവന്ന് നന്ദി പ്രകടപ്പിക്കലാണ് ശുക്‌റ്. മനസ്സ് കൊണ്ടും വാക്ക് കൊണ്ടും കര്‍മം കൊണ്ടും ശുക്റ് ചെയ്യാം. അല്ലാഹു കല്പിച്ച കാര്യങ്ങള്‍ ചെയ്യലും നിരോധിച്ച കാര്യങ്ങള്‍ ചെയ്യാതിരിക്കലുമാണ് മുസ്ലിമാക്കിയതിനുള്ള നന്ദി. അല്ലാഹുവില്‍ വിശ്വസിക്കുക. അവനെ സ്മരിക്കുക മനസ്സാല്‍ അവനെ സ്തുതിക്കുക ഇവ ഖല്‍ബിന്റെ ശുക്റാണ്.  അവനെ സ്തുതി പറയുക, അവന്‍ ചെയ്ത നിഅ്മതുകള്‍ എടുത്ത് പറയുക ഇവ നാവിന്റെ ശുക്റില്‍ പെട്ടതാണ്. നമ്മുടെ അവയവങ്ങളെ അല്ലാഹുവിന്ന് വഴിപ്പെടുന്നതില്‍ ഉപയോഗപ്പെടുത്തല്‍, കുറ്റകൃത്യങ്ങളില്‍ നിന്ന് അവയെ തടയല്‍ ഇവ അവയവങ്ങളുടെ ശുക്റാണ്. 

    നബി(സ) തങ്ങളുടെ കാലില്‍ നീര് വന്നു വീര്‍ത്തു പൊട്ടുന്നത് വരെ തങ്ങള്‍ രാത്രി നിന്ന് നിസ്‌കരിച്ചു. അപ്പോള്‍ ആഇശ ബീവി(റ) ചോദിച്ചു:  പാപ സുരക്ഷിതരായ തങ്ങള്‍ എന്തിനാണിങ്ങനെ വിഷമിക്കുന്നത്. അപ്പോള്‍ നബി(സ) തങ്ങള്‍ പറഞ്ഞത്: اَفَلا اَكُونَ عَبْدًا شُكُورًا (ഞാനൊരു നന്ദിയുള്ള അടിമ ആകേണ്ടതില്ലയോ) എന്നാണ്.(ബുഖാരി - 4836, മുസ്ലീം -2819)

    അല്ലാഹു ശുക്‌റ് ചെയ്യുന്നവര്‍ക്ക് നിഅ്മത്തുകള്‍ വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്.  നമ്മുടെ മനസ്സ്, ശരീരം, സമ്പത്ത് മുതലായ അല്ലാഹു ഇഷ്ടപ്പെടാത്ത മാര്‍ഗത്തില്‍ ചിലവഴിക്കല്‍ നന്ദികേടാണ്. എന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കേട് കാണിച്ചാല്‍ എന്റെ ശിക്ഷ കടിനമായതാണെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. അല്ലാഹു നമ്മളെ ശുക്‌റ് ചെയ്യുന്ന അടിമകളില്‍ ഉള്‍പ്പെടുത്തട്ടെ..ആമീന്‍.




Post a Comment

0 Comments