വിശാലമായ ഈ ലോകം. എത്ര എത്ര ജീവികള്‍ ഇവിടെ അതിവസിക്കുന്നു. കരയിലും കടലിലുമായി എണ്ണിയാലൊടുങ്ങാത്ത ജീവികള്‍. നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തവ വേറേയും. അതിസൂക്ഷമായ ജീവികളെ കാണാന്‍ പോലും മനുഷ്യർ മൈക്രോസ്‌കോപ്പിനെ ആശ്രയിക്കുന്നു. എന്നാൽ ആധുനിക ഉപകരണങ്ങള്‍ കൊണ്ട് പോലും കാണാന്‍ കഴിയാത്ത സൃഷ്ടികളാണ് ജിന്നുകള്‍.
ജിന്ന്
അഗ്നി കൊണ്ട് സൃഷ്ടിക്കപ്പെട്ടവരാണ് ജിന്നുകൾ. വിവിധ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ അവർക്ക് കഴിയും. മനുഷ്യന്ന് പ്രയാസമെന്ന് തോന്നുന്ന ജോലികളെ നിഷ്പ്രയാസം ചെയ്ത് തീർക്കാനും അവർക്ക് സാധിക്കും. സ്ത്രീകളും പുരുഷൻമാരും അവരിലുണ്ട്. സന്താന പരമ്പരയും അവർക്കുണ്ട്. അവർ നമ്മളെ കാണും. സാധാരണ ഗതിയിൽ അവരെ കാണാൻ നമുക്ക് കഴിയില്ല. മനുഷ്യരെ പോലെ മത നിയമങ്ങൾ അവർക്കും ബാധകമാണ്. അള്ളാഹു തആല പറയുന്നു:
الذاريات:56) وما خلقت الجن والإنس إلا ليعبدون)
ശൈത്വാൻ (പിശാച്)
ജിന്നുകളിൽ നിന്ന് വേർതിരിഞ്ഞ ഒരു വിഭാഗമാണ് ശൈത്വാൻമാർ. അവരിൽ ഏറ്റവും വലിയ ധിക്കാരിയും നിഷേധിയുമാണ് ഇബ്‌ലീസ്. മലക്കുളേക്കാൾ വലിയ പതവി കരഗതമാക്കിയിരുന്നു ഇബ്‌ലീസ്. ആദം നബി(അ)ന് സുജൂദ് ചെയ്യാൻ അല്ലാഹു കൽപിച്ചു. പക്ഷേ ഇബ്‌ലീസ് ദിക്കരിച്ചു. അങ്ങനെ ആട്ടിയോടിക്കപ്പെട്ടവനായി. തുടർന്ന് ഇബ്‌ലീസ് അല്ലാഹുവിനോട് പറഞ്ഞു:(ص- 83, 82) فَبِعِزَّتِكَ لأُغْوِيَنَّهُمْ اَجْمَعِينَ اِلَّا عِبَادِكَ مِنْهُمْ مُخْلِصِينَ
(നിന്റെ പ്രതാപം തന്നെ സത്യം നിശ്ചയം മനുഷ്യരിൽ യാതാർത്ഥ വിശ്വാസികളല്ലാത്തവരെ മുഴുവനും ഞാൻ വഴിപഴപ്പിക്കും). ഇബ്‌ലീസ് തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയും സൽകർമ്മങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് ഈ ആയത്ത് ഊന്നൽ നെൽകുന്നു.
ജിന്നും പിശാചും ഒരു യാതാർത്ഥ്യമാണെന്ന് വിശ്വസിക്കൽ നമുക്ക് നിർബന്ധമാണ്. ഖുർആൻ പറയുന്നു:
(يوسف-5) اِنَّ الشَّيْطَانَ لِلْاِنْسَانِ عَدُوٌّمُّبِينٌ
(നിശ്ചയം പിശാച് മനുഷ്യന്റെ വ്യക്തമായ ശത്രുവാണ്). ശൈത്വാൻ നമ്മുടെ ശത്രുവാണ്. അവന്റെ ഉപദ്രവത്തിൽ നിന്ന് നാം അള്ളാഹുവിനോട് എപ്പോഴും അഭയം തേടണം. അല്ലാഹു നമ്മെ ശൈത്വാന്റെ കെണിവലകളിൽ നിന്നും കാവൽ നൽകട്ടെ.. ആമീൻ
0 Comments