നബി(സ)(1) തങ്ങൾക്ക് ജബ്‌രീൽ(അ) മുഖേന ഇറക്കെപ്പെട്ട ഗ്രന്ഥമാണ് ഖുർആൻ. ഈ
പരിശുദ്ധ ഗ്രന്ഥം അറബി ഭാഷയിലാണ് ഇറക്കപ്പെട്ടത്. സൃഷ്ടാവിൽ നിന്നുള്ള അവസാന
ഗ്രന്ഥമാണ് ഖുർആൻ. അന്ത്യനാൾ വരെയുള്ള എല്ലാ ജനങ്ങൾക്കും ഇറക്കപ്പെട്ട
ഗ്രന്ഥവുമാണ്. ഖുർആനിന്ന് മുമ്പ് മൂന്ന് കുതാബുകളും നൂറ് ഏടുകളും
അവതരിപ്പിക്കപ്പെട്ടിരിന്നു. അവ അതത് പ്രവാചകന്മാരുടെ സൂമഹത്തിലേക്ക്
മാത്രമായിരുന്നു.
ഖുർആൻ ഇരുപത്തിമൂന്ന് വർഷങ്ങളിലായാണ് ഇറങ്ങിയത്. ഖുർആനിൽ നിന്നും അദ്യമായി അവതരിച്ചത് സുറത്തുൽ അലഖ് (سُورَةُ الْعَلَق) ആദ്യം മുതൽ مَا لَمْ
يَعْلَمْ വരെയുള്ള ആയത്തുകളാണ്. 114 അദ്ധ്യായങ്ങളായി അവതരിച്ചു.
اِنَّا
نَحْنُ نَزَّلْنَا الذِّكْرَ وَاِنَّا لَهُ لَحَافِظُونَ (الحجر 9)
(തീർച്ചയായും നമ്മൾ ഖുർആൻ ഇറക്കി.
നമ്മൾ തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും). ഖുർആനിനെ കുറച്ച് സൃഷ്ടാവ് തന്നെ
ഖുർആനിൽ ഇങ്ങനെയാണ് പരാമർഷിക്കുന്നത്. ലോകവസാനം വരെ നില നൽക്കുന്ന ഖുർആനിന്റെ
സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ടെന്ന് സാരം. അതിന്നും കാണാൻ കഴിയും.
സാഹിത്യ സമ്പുഷ്ടമായ ആറാം നൂറ്റാണ്ടിലാണ് ഖുർആൻ അവതരിച്ചത്. സബ്ഉൽ മുഅല്ലഖ(2) എന്നറിയപ്പെടുന്ന
ഇംറുൽ ഖൈസി(3)നെ പോലുള്ള വലിയ വലിയ സാഹിത്യ സാമ്രാട്ടുകൾ വാഴുന്ന കാലം. ഗോത്രങ്ങൾ പോലും
പരസ്പരം കവിതകൾ കൊണ്ട് വെല്ലുവിളിച്ചിരുന്ന കാലം. എന്നിട്ടും അവർക്ക് ഖുർആനിലെ പോലെയുള്ള ഒരു
അദ്ധ്യായം പോലും കൊണ്ടുവരാൻ കഴിഞ്ഞില്ല.
“വിശുദ്ധ ഖുർആൻ പോലുള്ള ഒരു ഗ്രന്ഥം അല്ലെങ്കിൽ അതിലെ അദ്ധ്യായം പോലുള്ള ഒരു
അദ്ധ്യായം കൊണ്ട് വരൂ” എന്ന ഖുർആനിന്റെ വെല്ലുവിളി ഇന്നും നിലനിൽക്കുന്നുണ്ട്. ലോകത്തിന്
മുമ്പിലുള്ള ഈ വെല്ലുവിളി പതിനാല് നൂറ്റാണ്ട് പിന്നിട്ടു. ഖുർആനിന്റെ ദൈവികത
നിശേദിക്കുന്നവർക്ക് ഈ വെല്ലുവിളി സ്വീകരിക്കാൻ സാധിച്ചിട്ടില്ല.
ഖുർനിനേയും പ്രവാചകനേയും
വിമർഷിക്കാനായി നില കൊണ്ടിരുന്ന വലീദ്ബ്നു മുഈറ ഖുർആനിക വചനങ്ങൾ കേട്ടപ്പോൾ അതിൽ
ആകൃഷ്ടനായി നിന്നു പോവുകയുണ്ടായത്. പിന്നീട് കൂട്ടുകരായ അബൂജഹ്‌ലിനോടും മറ്റും ചില
കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുകയാണ് അവൻ ചെയ്തത്.
ഖുർആനിന്ന് മുമ്പ് ഇറക്കപ്പെട്ട ഗ്രന്ഥങ്ങൾ പല വിധ മാറ്റ തിരുത്തലുകളും
വിധേയമായി. എന്നാൽ അവസാന നാൾ വരെ ഒരു മാറ്റത്തിന്നും വിധേയമാവാതെ വിശുദ്ധ ഖുർആൻ
നിലനിൽക്കും തന്നെ ചെയ്യും. ഇതും ഖുർആനിന്റെ അമാനുഷികതയാണ്.
ആധുനിക ശാസ്ത്രം ഈ അടുത്ത കാലത്ത് തെളിയിച്ച പ്രപഞ്ച സത്യങ്ങൾ പോലും പതിനാല്
നൂറ്റാണ്ടകൾക്ക് മുമ്പ് ഖൂർആൻ ലോകത്തിന്ന് തുറന്നു കാട്ടിയിട്ടുണ്ട്.
പ്രപഞ്ചത്തിന്റെ ഉത്ഭവം, മനുഷ്യന്റെ ഉൽപത്തി, സൂര്യന്റെ സഞ്ചാരം, ഭൂമിയുടെ ആകൃതി,
ഗ്രഹങ്ങളുടെ സഞ്ചാര പഥങ്ങൾ തുടങ്ങിയ പ്രപഞ്ചിക രഹസ്യങ്ങളെല്ലാം ഖുർആൻ പ്രവചിച്ച
രഹസ്യങ്ങളിൽ ചിലതാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഭരണഘടന ഒരു
നൂറ്റാണ്ടിന്നിടെ പലപ്പോഴും ഭേദഗതി ചെയ്തിട്ടുണ്ട്. പതിനാല് നൂറ്റാണ്ട് പിന്നിട്ട
ഖുർആനിൽ ഒരു ഭേതഗതി പോലും ഇത് വരെ ആവിശ്യമായി വന്നിട്ടില്ല. ഇത് തന്നെ ഖുർആൻ അമാനുഷികമാണെന്ന് അടിവരയിടുന്നുണ്ട്.
0 Comments