തിരു നബിﷺയുടെ മുഖ സൗന്ദര്യം




സൃഷ്ടികളില്‍ തന്നെ ഏറ്റവും വലിയ സൗന്ദര്യത്തിന് ഉടമയുമായിരുന്നു മുത്ത് നബിﷺ. സൃഷ്ടാവ് തിരു നബിﷺ തങ്ങളെ സൃഷ്ടിച്ചത് തന്നെ മറ്റുള്ള ചരാചര വസ്തുക്കളേക്കാളും സൗന്ദര്യം നല്‍കികൊണ്ടാണ്. അവിടുത്തെ മുഖ സൗന്ദര്യം തന്നെ ചരിത്രത്തില്‍ ഇടംപിടിച്ചതാണ്. ധാരാളം ഹദീസുകളില്‍ അവിടുത്ത മുഖം ചര്‍ച്ച ചെയ്യുന്നുണ്ട്. 

അബൂഹുറൈറ (റ) പറയുന്നു: ”നബി ﷺ തങ്ങളേക്കാള്‍ മനോഹാരിതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. സൂര്യന്‍ അവിടുത്തെ (ﷺ) മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു...” (അല്‍മിനഹുല്‍ മക്കിയ്യ: 2/571)
അലി(റ) പറയുന്നു: “നബിﷺതങ്ങളുടെ മുഖം വീര്‍ത്തതോ, മാംസമില്ലാതെ നീണ്ടതോ ആയിരുന്നില്ല. ആ മുഖം അല്‍പം വൃത്താകൃതിയിലായിരുന്നു. ചുവപ്പുകലര്‍ന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്..."  (തുര്‍മുദി). ഇത്തരം ധാരളം ഹദീസുകൾ തൂരു മുഖ കാന്തിയെ മാത്രം പരമാർശിക്കുന്നതായി കാണാൻ കഴിയുന്നതാണ്. അവിടുത്ത മുഖം പോലും അത്രമേൽ മനോഹരമായിരുന്നു. 

Post a Comment

0 Comments