പുഞ്ചിരി പോലും സ്വദഖയാണെന്ന് പഠപ്പിച്ച വ്യകിത്തമാണ് റസൂല്‍ .. അവിടുന്ന് എങ്ങനെ ചിരിക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്. അവിടുത്തെ ചിരി കാണാന്‍ തന്നെ എന്ത് ഭംഗിയായിരുന്നു. അവിടുത്തെ പുഞ്ചിരിയെ പരാമര്‍ശിച്ചും നിരവധി ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും.
കഅ്ബുബ്നു മാലിക് (റ) പറയുന്നു: “നബി ﷺ ചിരിക്കുമ്പോള്‍ ചന്ദ്രക്കീറുപോലെ അവിടുത്തെ (ﷺ) മുഖം പ്രകാശിക്കുമായിരുന്നു. ഞങ്ങള്‍ക്കിത് നബിﷺയില്‍ വ്യക്തമായി കാണാമായിരുന്നു”(ബുഖാരി)
അനസ് (റ) പറയുന്നു: “ചിരിക്കുമ്പോള്‍ നബിﷺയുടെ മുഖം കണ്ണാടി പോലെയാണ്. അടുത്തുള്ള ചുമരുകള്‍ അവിടുത്തെ മുഖ കമലത്തില്‍ പ്രതിബിംബിച്ചിരുന്നു” (ഇബ്നുല്‍ അസീര്‍)
അവിടുത്തെ പോലെ മനോഹരമായി ചിരക്കാന്‍ പഠിക്കണം. അത് ധര്‍മ്മമല്ലെ.. നാഥന്‍ തിരു സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കാന്‍ തൗഫീഖ് ചെയ്യട്ടെ..
0 Comments